പ്രവാസി പുനരധിവാസം പ്രഖ്യാപനങ്ങളിലൊതുക്കരുത്: ഐസിഎഫ്
Monday, October 31, 2016 7:11 AM IST
ജിദ്ദ: കേരളത്തിന്റെ സർവതോന്മുഖമായ പുരോഗതിയുടെയും ചാലകശക്‌തികളായ പ്രവാസികളെ അവഗണിക്കുന്ന സമീപനങ്ങളിൽ മാറ്റം വരുത്തണമെന്നും ഗൾഫ് നാടുകളിലെ പ്രത്യേക സാഹചര്യങ്ങളിൽ എല്ലാം നഷ്‌ടപ്പെട്ട് നാടണയുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ പ്രായോഗിക പദ്ധതികൾക്ക് രൂപം നല്കണമെന്നും ഐസിഎഫ് ഖുവൈസ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

‘പ്രകാശം ഈ പ്രവാസം’ കാമ്പയിനോടനുബന്ധിച്ച് നടന്ന യൂണിറ്റ് സമ്മേളനത്തിൽ മുസ്തഫ സഅദി ക്ലാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുനാസർ സഖാഫി, അബൂബക്കർ മൗലവി എന്നിവരെ സമ്മേളനം ആദരിച്ചു. ഇബ്രാഹിം ഖാസിമിയുടെ അധ്യക്ഷതയി. അബ്ദുാസർ അൻവരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി, മുസ്തഫ അശ്റഫി, മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു. പ്രാർഥനാസദസിന് വി.ടി.എസ്. തങ്ങൾ, അബ്ദുനാസർ സഅദി, അബ്ദുസലാം എന്നിവർ നേതൃത്വം നല്കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ