ഒഐസിസി കണ്ണമംഗലം ഫൈവ്സ് ഫുട്ബോൾ: ഐടിസി ട്രാവൽസ് ജേതാക്കൾ
Monday, October 31, 2016 7:12 AM IST
ജിദ്ദ: ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയും ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി വിന്നേഴ്സ് ട്രോഫിക്കും ഇങ്ക്വാലി ഇന്റർനാഷണൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ശബാബിയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഐടിസി ട്രാവൽസ് ജേതാക്കളായി. ഫൈനലിൽ ജിദ്ദ എഫ്സിയെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് ഐടിസി ട്രാവൽസ് കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി കുട്ടൻ (ഐടിസി ട്രാവൽസ്), മികച്ച ഗോൾകീപ്പറായി ശറഫുദ്ദീൻ (ജിദ്ദ എഫ്സി), ടോപ് സ്കോറർ ആയി റിയാസ് (ജിദ്ദ ടൈഗേഴ്സ്), മികച്ച ഡിഫൻഡറായി ജസീർ (ജിദ്ദ എഫ്സി), മികച്ച ഫോർവേഡർ നാണി (ഐടിസി ട്രാവൽസ്) എന്നിവരെയും തെരഞ്ഞെടുത്തു.

നോക്കൗട്ട് അടിസ്‌ഥാനത്തിൽ നടന്ന ടൂർണമെന്റിൽ പ്രശസ്ത ഫുട്ബോൾ താരങ്ങൾ അണിനിരന്ന 16 ടീമുകളാണ് പങ്കെടുത്തത്.

ഫൈനൽ മത്സരങ്ങളിൽ മാഹിർ ഹാഷിം അൽ ഹസനി, ഒഐസിസി മുൻ വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് നഹ, ഒഐസിസി നേതാവ് കുഞ്ഞാലി ഹാജി, ജലീൽ കണ്ണമംഗലം (ഏഷ്യാനെറ്റ്), അബ്ദുറഹ്മാൻ കാവുങ്ങൽ, കെ.സി. അബ്ദുറഹ്മാൻ, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കൽ, ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ശരീഫ് അറക്കൽ, ഇങ്ക് വാലി ഇന്റർനാഷണൽ എംഡി സൈദ് അലി, കുഞ്ഞിമുഹമ്മദ് കോടശേരി, ഇസ്മായിൽ കൂരിപൊയിൽ, ഷാനവാസ് മാസ്റ്റർ തലാപ്പിൽ, ഒഐസിസി കണ്ണമംഗലം പഞ്ചായത് ജനറൽ സെക്രെട്ടറി ഇല്യാസ് കണ്ണമംഗലം, ട്രഷറർ വി.പി. കുട്ടിമോൻ, സ്പോർട്സ് കൺവീനർ കെ.സി. ശരീഫ്, ബീരാൻകുട്ടി കോയിസൻ, ഹംസ പുള്ളാട്ട്, പി.പി. ആലിപ്പു, മലപ്പുറം ജില്ലാ ട്രഷറർ അഫ്സൽ പുളിയാളി, ബാവ പേങ്ങാടൻ, സക്കീറലി കണ്ണേത്തു, ആലുങ്ങൽ ചെറിയ മുഹമ്മദ്, തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ര്‌ടീയ രംഗത്തെ പ്രമുഖർ കളിക്കാരുമായി പരിചയപ്പെട്ടു. ശിഹാബ് കാളികാവ്, നാസർ കോഴിത്തൊടി, ഷൗക്കത്ത് പരപ്പനങ്ങാടി, കെ.സി. ശരീഫ് മത്സരങ്ങൾ നിയന്ത്രിച്ചു.

സമാപന ചടങ്ങിൽ ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് കണ്ണമംഗലം അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ട്രോഫി ഒഐസിസി മുൻ വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് നഹയും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഇങ്ക് വാലി ഇന്റർനാഷണൽ എംഡി സൈദ് അലിയും വിതരണം ചെയ്തു. അഹമ്മത് ഷാനി, ഷിബിൻ നിലംബൂർ, അസ്കർ അനവരി, മജീദ്, വിനോദ് ജോസഫ്, യാസർ നായിഫ്, കെ.സി. ഷഫീഖ്, ബാസിത്ത് പുള്ളാട്ട്, ഹുസൈൻ മഹാവി, മുസ്തഫ കോയിസൻ, മുനീർ മങ്കട തുടങ്ങിയവർ വിന്നേഴ്സ്, റണ്ണേഴ്സ് കളിക്കാർക്കുള്ള മെഡലുകൾ വിതരണം ചെയ്തു.

ലക്കി കൂപ്പൺ നറുക്കെടിപ്പിലൂടെ ‘ജീപ്പാസ്’ നൽകുന്ന സമ്മാനത്തിന് അർഹരായ ഫാരിസ് കുൻഫുദ, ഹംസ മഹായിൽ, മുനീർ മഞ്ചേരി എന്നിവർക്കുള്ള സമ്മാനം സമാപന ചടങ്ങിൽ വിതരണം ചെയ്തു. ട്രഷറർ വിപി കുട്ടിമോൻ, സ്പോർട്സ് കൺവീനർ കെ.സി. ശരീഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ