സിജി സിഎൽപിക്ക് പുതിയ നേതൃത്വം
Monday, October 31, 2016 8:29 AM IST
ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കമ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുൽ അസീസ് തങ്കയത്തിൽ (കൺവീനർ), മുഹമ്മദ് കുഞ്ഞി (എഡ്യൂക്കേഷൻ സെക്രട്ടറി), അലവിക്കുട്ടി (മെംബർഷിപ്പ് സെക്രട്ടറി), മുജീബ് മൂസ (അഡ്മിൻ സെക്രട്ടറി), വേങ്ങര നാസർ (ലോജിസ്റ്റിക് സെക്രട്ടറി), അൻവർ വടക്കാങ്ങര (പബ്ലിക് റിലേഷൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

എ.എം. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് അമീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് താലിഷ്, നസീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ