നുപരോത്സവ് 2016: നവംബർ 12ന്
Monday, October 31, 2016 8:30 AM IST
ടൊറേന്റോ: നുപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷ പരിപാടികൾ ‘നുപുരോത്സവ് 2016’ നവംബർ 12ന് ആഘോഷിക്കുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിലാണ് ആഘോഷ പരിപാടികൾ.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഡാനി സെബാസ്റ്റ്യനും ഫൊക്കോന സ്റ്റാർ സിംഗർ ഡെന്നി സെബാസ്റ്റ്യനും സംഗീത സന്ധ്യ അവതരിപ്പിക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് (6–12) 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

വിവരങ്ങൾക്ക്: ഗായത്രിദേവി 416 500 46181.