‘തീവ്രവാദത്തിനും വർഗീയതക്കുമെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം’
Tuesday, November 1, 2016 7:42 AM IST
റിയാദ്: തീവ്രവാദവും വർഗീയതയും രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടുകളിൽ ഭീതി വളർത്തി സുരക്ഷിത ജീവിതത്തിന് തടസമാകുമ്പോൾ പൊതുസമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും മതത്തിന്റെ അതിർവരമ്പുകളില്ലാതെ നിയമവും നീതിയും എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി അനുഭവിക്കാനുള്ള സാഹചര്യം ഭരണാധികാരികൾ സൃഷ്‌ടിക്കണമെന്നും റിയാദ് ഇന്ത്യൻ ഇസ്്ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്തിഖാമ 2016 ആവശ്യപ്പെട്ടു.

സലഫി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇസ്്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മദീനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. തീവ്രവാദം, ഭീകരത, വർഗീയത എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എം. മൊയ്തീൻ കോയ (കെഎംസിസി), സുബ്രഹ്മണ്യൻ (കേളി കലാ സാംസ്കാരിക വേദി), സലിം കളക്കര (ഒഐസിസി), ഉദയഭാനു (നവോദയ), മുഹമ്മദ് കുട്ടി കടന്നമണ്ണ (ബത്ഹ ഇസ് ലാമിക് സെന്റർ), അബൂബക്കർ എടത്തനാട്ടുകര, ടി.കെ. നാസർ, ഫൈസൽ ബുഖാരി എന്നിവർ സംസാരിച്ചു.

വർഗീയതയും തീവ്രവാദവും; ഇസ്ലാഹി പ്രസ്‌ഥാനത്തിന്റെ നിലപാട് അന്നും ഇന്നും എന്ന വിഷയം സഅദുദ്ദീൻ സ്വലാഹി വിശദീകരിച്ചു. പ്രാരംഭ പ്രഭാഷണത്തിൽ ഖുർആനിന്റെ മഹത്വം എന്ന വിഷയം ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽഖയ്യൂം ബുസ്താനി അവതരിപ്പിച്ചു. പതിനേഴാമത് ലേൺ ദി ഖുർആൻ ഓപ്പൺ ബുക് പരീക്ഷയുടെ സമ്മാനവിതരണം മുഹമ്മദ് കുട്ടി കടന്നമണ്ണ, അബൂബക്കർ എടത്തനാട്ടുകര, സുബ്രഹ്മണ്യൻ എന്നിവർ നിർവഹിച്ചു. സമാപന പരിപാടിയിൽ ബഷീർ സ്വലാഹി, ജനറൽ കൺവീനർ എം.ഡി. ഹുസൻ, വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.

നജീബ് സ്വലാഹി, അംജദ് അൻവരി, മുജീബ് ഇരുമ്പുഴി, നാസർ മാസ്റ്റർ, ആതിഫ് ബുഖാരി, അബ്ദുൽ അസീസ് കോട്ടക്കൽ, അബ്ദുൽവഹാബ്, സിഗ്ബത്തുള്ള, അഷ്റഫ് തിരുവനന്തപുരം, ശംസുദ്ദീൻ പുനലൂർ, പി.എൻ. മുഹമ്മദ്, അബ്ദുറസാഖ് എടക്കര, ശുകൂർ ചേലേമ്പ്ര, ഇഖ്ബാൽ വേങ്ങര, ടി.പി. മർസൂഖ്, വാജിദ് ചെറുമുക്ക്, മുഹമ്മദലി കരുവാരക്കുണ്ട് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ