കെ.സി. പിള്ള മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഡിസംബർ ഒന്നിന്
Tuesday, November 1, 2016 7:44 AM IST
ജുബൈൽ: കെ.സി. പിള്ളയുടെ പേരിൽ നവയുഗം സാംസ്കാരിക വേദി ജുബൈൽ കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം രൂപയുടെ അവാർഡിനോടനുബന്ധിച്ചു സൗദി അറേബ്യയിലെ പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വോളിബോൾ ടൂർണമെന്റ് ഡിസംബർ ഒന്നിന് ആരംഭിക്കും.

ജനുവരിയിൽ അവാർഡ് ദാനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് അയ്യായിരം റിയാലും രണ്ടാം സമ്മാനമായി രണ്ടായിരത്തി അഞ്ഞൂറ് റിയാലും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 18നകം പേര് രജിസ്റ്റർ ചെയ്യണം.

പരിപാടികളുടെ നടത്തിപ്പിനായി ബി. മോഹനൻ പിള്ള ചെയർമാനും ഷാഫി താനൂർ കൺവീനറുമായി ടൂർണമെന്റ് കമ്മിറ്റിയും രാജേഷ് പണിക്കർ ചെയർമാനും കെ.പി.എ.സി അഷ്റഫ് സെക്രട്ടറിയിയുമായി പുസ്തകോത്സവം സാഹിത്യ സദസ് സമിതിയും ജയകുമാർ, എം.എസ്. ലിസാൺ, ഗിരീഷ് ഇലയിടത്, ബിജു സുധാകരൻ, അനിൽ, രഞ്ജിത്ത്, രാജേഷ്, ഓമനക്കുട്ടൻ പിള്ള, ശരത്, ശ്യാം, രാധാകൃഷ്ണൻ, എസ്.ഡി. ഷിബു, അനീഷ് മുതുകുളം, ഷെറിൻ, സഞ്ജു, മധു, നൗഷാദ് മൊയ്ദു, വിഷ്ണു, അഖിലേഷ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഗ്രാൻഡ് ട്യൂൺ ഹാളിൽ നവയുഗം സ്വാഗത സംഘം ചെയർമാൻ ടി.പി. റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ആർ. സുരേഷ്, ടി.സി. ഷാജി, ടി.എ. തങ്ങൾ, അഷ്റഫ് കൊടുങ്ങല്ലൂർ, പുഷ്പകുമാർ, രാജേഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: ഷാഫി താനൂർ 05030692047, ലിജോ 0592815705, സഞ്ജു 0549809437.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം