എയർ ഇന്ത്യ വിമാനങ്ങളിൽ വൈഫൈ സൗകര്യം
Tuesday, November 1, 2016 7:50 AM IST
ഫ്രാങ്ക്ഫർട്ട്–ഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ വൈഫൈ ഉപയോഗിച്ച് സർഫ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ഇതുസംബന്ധിച്ച് എയർ ഇന്ത്യയും ബിഎസ്എൻഎല്ലും ചർച്ച നടത്തി. എയർ ഇന്ത്യയുടെ നോർത്ത് അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്ട്രേലിയ എന്നീ ദീർഘദൂര വിമാനങ്ങളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താനാണ് എയർ ഇന്ത്യയുടെ പ്ലാൻ. ബിഎസ്എൻഎല്ലിനു പുറമേ മറ്റു അന്താരാഷ്ര്‌ട ഇന്റർനെറ്റുകളുമായും എയർഇന്ത്യ ഇതുസംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്.

എയർ ഇന്ത്യയിലെ വൈ ഫൈ സൗകര്യത്തിന് എന്തു ചെലവു വരുമെന്നു എസ്റ്റിമേറ്റ് സമർപ്പിക്കാൻ എയർ ഇന്ത്യ ബിഎസ്എൻഎല്ലിനോടും മറ്റ് അന്താരാഷ്ര്‌ട ഇന്റർനെറ്റുകളോടും ആവശ്യപ്പെട്ടു. നിലവിൽ നിരവധി അന്താരാഷ്ര്‌ട ഗ്ലോബൽ എയർലൈനുകൾ വൈഫൈ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഈ സൗകര്യം തന്നെ എയർഇന്ത്യയിലും ഏർപ്പെടുത്തി കൂടുതൽ സൗകര്യം യാത്രക്കാർക്ക് ഏർപ്പെടുത്തുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ