ഇന്ദിര അനുസ്മരണം നടത്തി
Tuesday, November 1, 2016 7:51 AM IST
കുവൈത്ത്: കുവൈത്തിൽ ഒഐസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. ഇന്ദിരാഗാന്ധി ഇന്ത്യക്ക് കാട്ടിത്തന്ന മതേതരത്വം ഉയർത്തിപിടിക്കാനും ചേരിചേര രാഷ്ര്‌ടങ്ങൾക്ക് ഇടയിലൂടെ ഇന്ത്യയുടെ യശസ് ഉയർത്തുവാനും ഇന്ദിരാജി നൽകിയ സംഭാവനകൾ യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ അനുസ്മരിച്ചു.

ദേശിയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ രാജൻ ഡാനിയൽ, ചാക്കോ ജോർജ് കുട്ടി, ഹമീദ് കേളോത്, ബി.എസ്. പിള്ള, ഋഷി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ