‘ഏക സിവിൽ കോഡ് ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമല്ല’
Tuesday, November 1, 2016 7:52 AM IST
കുവൈത്ത് സിറ്റി: വ്യത്യസ്ത മത വിഭാഗങ്ങളും എണ്ണമറ്റ ഭാഷാ സമൂഹങ്ങളും അധിവസിക്കുകയും വൈവിധ്യമാർന്ന ആചാരങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന ഇന്ത്യാ മഹാരാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുക പ്രായോഗികമല്ലെന്ന് പ്രമുഖ വാഗ്മി അബ്ദുസമദ് പൂക്കോട്ടൂർ. കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി അബാസിയ റിഥം ഓഡിറ്റോറിയത്തിൽ ‘ഏക സിവിൽ കോഡും മുത്വലാഖും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അബ്ദുൽ ഹഖീം ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദു റഹമാന് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി റിപ്പൺ, കുവൈത്ത് കെഎംസിസി ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അത്തീഖ് കൊല്ലം, സലാം ചെട്ടിപ്പടി, മുൻ ഭാരവാഹികളായ ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിം കുട്ടി, ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി, കുവൈത്ത് കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദു റസാഖ് പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ