ഫോമാ കേരളപിറവി ആശംസകൾ നേർന്നു
Tuesday, November 1, 2016 8:56 AM IST
ഷിക്കാഗോ: ലോക മലയാളികൾക്ക് പ്രത്യേകിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും ട്രഷറർ ജോസി കുരിശിങ്കലും നയിക്കുന്ന ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരളപിറവി ആശംസകൾ നേർന്നു.

വിവിധ ജീവിത സാഹചര്യങ്ങളാൽ കടൽ കടന്നു അമേരിക്കയിൽ എത്തിയപ്പോഴും ജന്മനാടുമായുമുള്ള നാഭീ നാള ബന്ധം കാത്തു സൂക്ഷിക്കുന്നു. ഓരോ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ ചേർത്ത് ഭാസ്കരൻ മാഷിന്റെ വരികളിലെപോലെ ‘ജനതയെ’ ഒന്നിച്ചു ചേർക്കുക എന്ന മഹത്തായ ലക്ഷ്യവും കലാ സാംസ്കാരിക സാമൂഹ്യ സാധുജന സംരക്ഷണ പരിപാടികളുമായി കർമ നിരതരായ സാരഥികളോടൊത്തു ഫോമാ 10 വർഷങ്ങൾ പിന്നിടുന്നു.

കേരളപിറവിയുടെ അറുപതിന്റെ നിറവിൽ ഓരോ മലയാളിയുടെ മനസും മലയാളത്തിന്റെ നന്മയിൽ സ്നേഹത്തിൽ വാത്സല്യത്തിൽ നിറയട്ടെ എന്ന് ഫോമയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ലാലി കളപ്പുരയ്ക്കൽ (വൈസ് പ്രസിഡൻറ്), വിനോദ് കൊണ്ടൂർ ഡേവിഡ് (ജോയിന്റ് സെക്രട്ടറി), ജോമോൻ കുളപ്പുരയ്ക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരോടൊപ്പം ഫോമായുടെ മറ്റ് നാഷണൽ കമ്മിറ്റി അംഗങ്ങളും ലോകമലയാളികൾക്ക് കേരളപിറവി ആശംസിച്ചു.