സിജി സിഎൽപി പുനരാരംഭിച്ചു
Tuesday, November 1, 2016 10:07 AM IST
ജിദ്ദ: സിജി ജിദ്ദ ചാപറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കമ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം (സിഎൽപി) പുതിയ പ്രവർത്തന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സിജി ചെയർമാൻ എ.എം അശ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

സിജിയുടെ വിവിധ പ്രവത്തന മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് അബ്ദുൽ അസീസ് തങ്കയത്തിൽ (സിഎൽപി. വിഷ്വൽ ആൻഡ് മിഷ്യൻ) എ.എം. അശ്റഫ് (എച്ച്ആർ റോൾ ആൻഡ് ഫംഗ്ഷൻ), കെ.എം. മുസ്തഫ (പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ), റഷീദ് അമീർ (സിജി പ്രവർത്തകന്റെ ഉത്തരവാദിത്വങ്ങൾ), ഇസ്മായിൽ നീറാട് (കമ്യൂണിറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാം) എന്നീ വകുപ്പുകളുടെ പ്രവർത്തന രീതികളെ കുറിച്ച് വിശദീകരിച്ചു.

‘ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതെങ്ങനെ’ എന്ന വിഷയം എം.എം. ഇർഷാദ് അവതരിപ്പിച്ചു. ഏക സിവിൽ കോഡിനെ കുറിച്ച് നടന്ന ചർച്ചയിൽ അശ്റഫ് പൊന്നാനി, നസീർ അഹമ്മദ്, മുജീബ് മൂസ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മോഡറേറ്ററായിരുന്നു.

പി.കെ. അലവിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ക്ഷിപ്ര പ്രഭാഷണ പരിപാടിയിൽ നാസർ കല്ലിങ്ങപറമ്പിൽ,അമീർഷ, സലാം കാളികാവ്, കുഞ്ഞിമുഹമ്മദ് പട്ടാമ്പി, കബീർ കൊണ്ടോട്ടി, നാസർ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു. റഷീദ് അമീർ, അഡ്വ. ഷംസുദ്ദീൻ, സമീർ കുന്നൻ എന്നിവർ പ്രസംഗങ്ങൾ വിലയിരുത്തി. വല്ലാഞ്ചിറ മുഹമ്മദലി അനുസ്മരണ പ്രഭാഷണം കെ.എം. മുസ്തഫ നിർവഹിച്ചു. പരിപാടികൾക്ക് മുഹമ്മദ് താലിഷ്, അഹമ്മദ് കോയ എന്നിവർ നേതൃത്വം നല്കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ