യുഇഎ ദേശീയ ദിനാഘോഷ പരിപാടികൾ: കെഎംസിസി കലാ കായിക മത്സരങ്ങൾ നാലു മുതൽ
Tuesday, November 1, 2016 10:08 AM IST
ദുബായ്: നാല്പത്തിയഞ്ചാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലാസാഹിത്യ കായിക മത്സരങ്ങൾ സംഘടിപ്പിക്കും.

നവംബർ നാലു മുതൽ 25 വരെ നടക്കുന്ന വിവിധ മത്സരങ്ങളിൽ ജില്ലാ തലത്തിൽ മത്സരാർഥികൾ മാറ്റുരക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കും വ്യക്‌തിക്കും ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയ ദിനാഘോഷ സമാപന പരിപാടിയിൽ ട്രോഫികൾ നൽകും. സ്കൂൾ കലോത്സവത്തിന്റെ മാന്വൽ അനുസരിച്ചു നടത്തുന്ന സർഗോത്സവം കലസാഹിത്യ മത്സരങ്ങളിൽ രചന മത്സരങ്ങൾ നവംബർ നാലിന് അൽ ബറാഹ കെഎംസിസിയിൽ നടക്കും. പ്രബന്ധം (മലയാളം, ഇംഗ്ലീഷ്) ചെറുകഥ, മുദ്രാവാക്യ രചന,വാർത്ത തയാറാക്കൽ മത്സരവും നടക്കും. വൈകുന്നേരം ഏഴിന് ഡിബേറ്റ് മത്സരം നടക്കും. നവംബർ 10ന് ക്വിസ് മത്സരവും സ്റ്റേജ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, പ്രസംഗം കവിത, ദേശഭക്‌തി ഗാനം, അറബി ഗാനാലാപനം, മിമിക്രി,മോണോആക്ട്, വട്ടപാട്ട്, കോൽക്കളി, അറബന മുട്ട്, ദഫ് മുട്ട് മത്സരങ്ങൾ നവംബർ 11 നു ഖർഹൂദ് എൻ.ഐ മോഡൽ സ്കൂളിൽ നടക്കും. ഇത്തിസാലാത് അക്കാദമിയിൽ നവംബർ 18ന് സ്പോർട്സ് ഗെയിംസ് മത്സരങ്ങൾ നടക്കും 17ന് ചെസ് മത്സരവും 25ന് ഖവാനീജ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും.

വിവരങ്ങൾക്ക്: സൈനുദീൻ ചേലേരി 056 445 0085, അബ്ദുള്ള ആറങ്ങാടി 0558274226.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ