ടിപ്പു ജയന്തി: പ്രതിഷേധവുമായി ബിജെപി
Tuesday, November 1, 2016 10:14 AM IST
ബംഗളൂരു: ഈവർഷവും ടിപ്പു ജയന്തി വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി. വോട്ട് ബാങ്ക് രാഷ്ര്‌ടീയം കളിച്ച് ടിപ്പു ജയന്തി ആഘോഷങ്ങളുമായി മുന്നോട്ടുപോയാൽ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാർ അറിയിച്ചു. സംസ്‌ഥാനത്തെ മതസൗഹാർദാന്തരീക്ഷം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ടിപ്പു ജയന്തിക്കു പകരം മുൻ രാഷ്ര്‌ടപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജയന്തിയാണ് ആഘോഷിക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു. ടിപ്പുജയന്തി ആഘോഷം സംഘടിപ്പിച്ചാൽ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട ്.

അതേസമയം, ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ സ്വാതന്ത്ര്യസമര സേനാനിയാണെന്നും ജയന്തി ആഘോഷങ്ങളിൽ നിന്നു സർക്കാർ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ആഘോഷം ദേശവിരുദ്ധനീക്കമാണെന്നും എൻഐഎ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രാഷ്ര്‌ടപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട ്. ടിപ്പു ജയന്തി ആഘോഷം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട ുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുമാണ്. കുടകിലെ കൃഷിക്കാരനായ കെ.പി. മഞ്ജുനാഥ് ആണ് റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ പത്തിന് രവീന്ദ്ര കലാക്ഷേത്രയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കന്നഡ സാംസ്കാരിക വകുപ്പാണ് പരിപാടി നടത്തുന്നത്. സംസ്‌ഥാനവ്യാപകമായും ജില്ലാ തലത്തിലും നടത്തുന്ന ആഘോഷങ്ങൾക്കായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട ്. കഴിഞ്ഞ വർഷമാണ് ആദ്യമായി ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചത്. അന്ന് സംസ്‌ഥാനവ്യാപകമായി വലിയ അക്രമം അരങ്ങേറി. മടിക്കേരിയിൽ ടിപ്പു ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ട ായ അക്രമത്തിൽ ഒരു വിഎച്ച്പി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.