വേൾഡ് ഹാൻഡ് റൈറ്റിംഗ്: ഫിയോണ വിനോദ് ചെറിയാന് രണ്ടാം സ്‌ഥാനം
Wednesday, November 2, 2016 3:09 AM IST
ഡാളസ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുത്ത കൈയെഴുത്തു മത്സരത്തിൽ ഡാളസിലുള്ള ഫിയോണ വിനോദ് ചെറിയാൻ രണ്ടാം സ്‌ഥാനം സ്വന്തമാക്കി.

ന്യൂയോർക്ക് ആസ്‌ഥനായി പ്രവർത്തിച്ചു വരുന്ന ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച 2016 വേൾഡ് ഹാൻഡ് റൈറ്റിംഗ് (ടീൻ ഏജ് വിഭാഗം) മത്സരത്തിലാണ് ഫിയോണ ഈ അപൂർവ നേട്ടം കൈവരിച്ചത്.

യൂണിവേറിസ്റ്റി ഓഫ് ഡാളസ് ഒന്നാം വർഷ ബയോളജി വിദ്യാർഥിയായ ഫിയോണ ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിലെ യൂത്ത് ഫെല്ലോഷിപ്പിലെ മെംബറുമാണ്.

റിപ്പോർട്ട്: എബി മക്കപ്പുഴ