ജിതിൻ ജയിംസിന് ഇന്ദിരാഗാന്ധി അവാർഡ്
Wednesday, November 2, 2016 9:01 AM IST
ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ 590 മാർക്ക് നേടി ഉന്നത വിജയം കരസ്‌ഥമാക്കിയ ജിതിൻ ജയിംസിന് ജന്ദിരാ ഗാന്ധി അവാർഡ് നൽകി അനുമോദിച്ചു. ഒഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്‌തസാക്ഷിദിനത്തോടനുബന്ധിച്ച് ഡബ്ലിനിലെ സ്വോർട്സിൽ നടന്ന യോഗത്തിലാണ് അനുമോദിച്ചത്. ജയിംസ് –മേരിക്കുട്ടി ദമ്പതികളുടെ മകനാണ് ജിതിൻ.

പ്രസി ലിങ്ക്വിൻസ്റ്റാർ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ച് ബാബു ജോസഫ്, ജോബി അഗസ്റ്റിൻ, ജോൺസൺ ജോസഫ്, ഷാജി അഗസ്റ്റിൻ, സിബു ജോസ്,

റോബർട്ട്, ജോർജ് പുറപ്പൻതാനം, തോമസുകുട്ടി ചെറിയാൻ, അനീഷ് മനപ്പാട്ട്, സുനിൽ തോപ്പിൽ, റോബിൽ കുര്യാക്കോസ്, റെജി വർഗിസ്, ജോയിന്റ് സക്രട്ടറി റോണി കുരിശിങ്കൽ എന്നിവർ സംസാരിച്ചു.