ഹില്ലരി ഫ്ളോറിഡയിൽ
Wednesday, November 2, 2016 9:01 AM IST
ഡേഡ് സിറ്റി (ടാമ്പാ): അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ ഭൂപടത്തിൽ മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച് ജനപിന്തുണയും കരുത്തും തെളിയിച്ച ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ഇന്നു വൈകിട്ട് ഫ്ളോറിഡയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും.

ടാമ്പായുടെ സമീപമുള്ള പാസ്ക്കോ ഹെർണാണ്ടോ സ്റ്റേറ്റ് കോളജ് ഈസ്റ്റ് കാമ്പസ്– ഡേസ് സിറ്റിയിൽ നടക്കുന്ന റാലിയിലും പ്രസംഗത്തിനും

വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ തയാറായിക്കഴിഞ്ഞു. ഫ്ളോറിഡയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രവർത്തകരും വാഹനവ്യൂഹങ്ങളും ഉച്ചയോടുകൂടി തന്നെ പ്രദേശത്തു തമ്പടിച്ചുകഴിഞ്ഞു. പോലീസ് പട്രോളിംഗും സുരക്ഷാ ക്രമീകരണങ്ങളും വിപുലമായി നടക്കുന്നുണ്ട്.

ചിന്തകളിലും കാഴ്ചപ്പാടിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയായ ഈ ഉരുക്കുവനിത അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായക ശക്‌തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഫ്ളോറിഡ ഡെമോക്രാറ്റിക് പ്രവർത്തകർ പറഞ്ഞു.

ലോക മാർക്കറ്റ്, നികുതി ഇളവ്, കുടിയേറ്റ നിയമങ്ങൾ, ജോലി സ്‌ഥിരത എന്നിവയ്ക്കൊക്കെയാകും ഹില്ലരി മുൻഗണ കൊടുക്കുക. ക്ലിൻൺ ഭരണകാലത്ത് അമേരിക്കൻ ഇക്കോണമി മാതൃകാപരമായിരുന്നു.

അർക്കൻസാസ് ഗവർണർ, അമേരിക്കയിലുള്ള എക്കാലത്തേയും പ്രിയപ്പെട്ട 100 അഭിഭാഷകരിൽ ഒരാൾ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ, സെനറ്റർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലെല്ലാം തന്നെ തന്റെ പോരാട്ട വീര്യവും ഭരണ നൈപുണ്യവും തെളിയിച്ച ശക്‌തിയായ ഒരു വനിതയാണ് ഹില്ലരി എന്ന് പ്രവർത്തകർ പറഞ്ഞു.

തുടർന്നുള്ള പ്രചാരണ പരിപാടികളുടെ ചാർട്ട് താഴെ കൊടുക്കുന്നു.

നവംബർ 1: ഡേസ് സിറ്റി, ഫ്ളോറിഡ. തുടർന്ന് എർളി വോട്ട് റാലി. മുഖ്യ പ്രഭാഷക: ഹില്ലരി ക്ലിന്റൺ. തുടർന്ന് സാൻഫോർഡ്– ഫ്ളോറിഡ. ഫോർട്ട് ലോഡർഡേൽ– ഫ്ളോറിഡ, വിസ്കോൺസിൽ –ഒഹായോ. (പ്രഭാഷകൻ: പ്രസിഡന്റ് ബറാക് ഒബാമ). ഷാർലറ്റ്. (പ്രഭാഷകൻ: വൈസ് പ്രസിഡന്റ് ജോ ബൈഡൻ). ന്യൂഹാംഷെയർ (പ്രഭാഷകൻ: ബാണി സാന്റേഴ്സൺ). സെന്റ് പീറ്റേഴ്സ് ബർഗ് (പ്രഭാഷകൻ: ബിൽ ക്ലിന്റൺ), റോച്ചസ്റ്റർ – ന്യൂയോർക്ക് (പ്രഭാഷകൻ: ഗില്ലി ബ്രാന്റ്).

വിവരങ്ങൾക്ക്: ഡമോക്രാറ്റിക് പാർട്ടിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം