നൈന അവാർഡ് ജേതാക്കളെ അനുമോദിച്ചു
Wednesday, November 2, 2016 9:03 AM IST
ഷിക്കാഗോ: ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് അമേരിക്ക) അഞ്ചാം നാഷണൽ കോൺഫറൻസിൽ നഴ്സിംഗ് രംഗത്തെ വിവിധ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഗാലാ നൈറ്റിൽ വിശിഷ്ടാതിഥികൾ അവാർഡ് ജേതാൾക്ക് അനുമോദനങ്ങൾ നേർന്നു.

മികച്ച ക്ലിനിക്കൽ നഴ്സ്– സാലി സാമുവൽ (ഹൂസ്റ്റൺ), മികച്ച അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സ്– ലിഡിയ അൽബുക്കർക്ക് (ന്യൂജേഴ്സി), നൈറ്റിംഗ് ഗേൽ അവാർഡ് – മേരി ജോസഫ് (ജോർജിയ), റിസർച്ച് അവാർഡ് – ആൻ ബി ലൂക്കോസ് (ഇല്ലിനോയ്) എന്നിവർ അവാർഡിന് അർഹരായി.

നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്ന അവാർഡിന് അമേരിക്കയിൽ നിന്നും ജോർളി തരിയത്ത് (ഇല്ലിനോയി), ഇന്ത്യയിൽ നിന്നും ലിബി ടി. വർഗീസ്, ജെബി റെജി തോമസ്, ആൻ മരിയ സെബാസ്റ്റ്യൻ എന്നിവരും അർഹരായി.

മികച്ച നേതൃത്വത്തിനുള്ള അവാർഡ് നൈനയുടെ പ്രസിഡന്റായ സാറ ഗബ്രിയേലിനു ലഭിച്ചു. നൈനയുടെ ഉന്നമനത്തിനും നഴ്സിംഗ് രംഗത്തെ മറ്റു പ്രസ്‌ഥാനങ്ങളുമായുള്ള യോജിച്ചുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കുമാണ് ഈ അവാർഡ്. ഈവർഷം ഏർപെടുത്തിയ ‘ലെഗസി ഓഫ് കെയറിംഗ്’ അവാർഡിന് ഫിലോ ഫിലിപ്പ് അർഹയായി. നീണ്ടവർഷത്തെ നഴ്സിംഗ് സേവനവും മികച്ച നേതൃത്വവും അസോസിയേഷനു നൽകിയ സംഭാവനകളും പരിഗണിച്ചാണ് അവാർഡ്.

പോസ്റ്റർ മത്സരത്തിൽ ആന്റോ പോൾ (ന്യൂയോർക്ക്) ഒന്നാം സ്‌ഥാനത്തിന് അർഹനായി. നിഷ ജേക്കബ്, ആഷ്ലി ജയിംസ്, എ.എൻ.എൽ ടീം എന്നിവർ രണ്ടാംസ്‌ഥാനം പങ്കിട്ടു. ഡോ. നാൻസി ഡിയാസ്, ഡോ. സിമി ജോസഫ്, മെർലിൻ മെൻഡോൻസ, ജെസി വർക്കി, റീനി ജോൺ, അലീഷാ കുറ്റ്യാനി, ഹരിദാസ് തങ്കപ്പൻ, ഡോ. സുജയ ദേവരായസമുദാരം, ജെസി പോൾ, ലില്ലി ആനിക്കാട്ട്, ഏലി സാമുവൽ എന്നിവരായിരുന്നു എഎൻഎ (ആസ്പറിംഗ് നഴ്സ് ലീഡേഴ്സ്) അംഗങ്ങൾ. ലത ജോസഫ്, ഡോ. ഷീബ പറനിലം എന്നിവരുടെ പോസ്റ്ററിനു മൂന്നാം സ്‌ഥാനം ലഭിച്ചു.

ഏറ്റവും മികച്ച ചാപ്റ്റിനു നൽകുന്ന ചാപ്റ്റർ എക്സലൻസ് അവാർഡിന് ലത ജോസഫിന്റെ നേതൃത്വത്തിലുള്ള നോർത്ത് കരോളൈന നഴ്സസ് അസോസിയേഷൻ അർഹമായി. അലൂംനി നൈറ്റിൽ നടന്ന ചാപ്റ്റർ ഷോകേസ് മത്സരത്തിൽ ഇല്ലിനോയി (പ്രസിഡന്റ്– മേഴ്സി കുര്യാക്കോസ്), ജോർജിയ (പ്രസിഡന്റ്– ലില്ലി ആനിക്കാട്ട്), നോർത്ത് കരോളൈന (പ്രസിഡന്റ്– ലതാ ജോസഫ്) എന്നീ അസോസിയേഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

ആതിഥേയ ചാപ്റ്റായ ഇല്ലിനോയി പുറത്തുനിന്നും ഏറ്റവും കൂടുതൽ നഴ്സുമാരെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യിപ്പിച്ചതിനുള്ള അവാർഡ് ജോർജിയ ചാപ്റ്റർ കരസ്‌ഥമാക്കി. പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്‌ത സുവനീർ – ജേർണലിന്റെ കവർ പേജ് ഡിസൈൻ ചെയ്തതിനുള്ള അവാർഡ് ബാലാ കുലൈന്തവലിനു ലഭിച്ചു.

മിനി ജേക്കബ്, ഡോ. അമിത അവധാനി, ഡോ. സോളിമോൾ കുരുവിള, ഡോ. സിമി ജോസഫ്, ആഗ്നസ് തേരാടി, ഡോ. ജാക്കി മൈക്കൾ എന്നിവർ അവാർഡ് നിർണയത്തിന് നേതൃത്വം വഹിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം