ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ഭാരവാഹികൾ ചുമതലയേറ്റു
Wednesday, November 2, 2016 9:04 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകളുടെ സംയുക്‌ത വേദിയായി ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) 2016–17ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ഒക്ടോബർ 25ന് സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് ചുമതലകൾ കൈമാറിയത്. പ്രസിഡന്റ് റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ യോഗത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രവി വർഗീസ് പുളിമൂട്ടിലിന് മുൻ സെക്രട്ടറി ഡോ. അന്ന കെ. ഫിലിപ്പും ട്രഷറർ മോസസ് പണിക്കർക്ക് മുൻ ട്രഷറർ റോബിൻ ഫിലിപ്പും രേഖകൾ നൽകി ചുമതലകൾ കൈമാറി. ചടങ്ങിൽ റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ മുൻ ഭാരവാഹികൾക്ക് നന്ദി രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികൾക്ക് ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് വൈകുന്നേരം സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും. എക്യുമെനിക്കൽ കമ്യൂണിറ്റി രക്ഷാധികാരി അലക്സിയോസ് മാർ യൂസേബിയോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകും.

റിപ്പോർട്ട്: ജീമോൻ റാന്നി