ഡബ്ല്യുഎംസി ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉദ്ഘാടനം അഞ്ചിന്
Wednesday, November 2, 2016 9:09 AM IST
ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് വനിതാ ഫോറം ഉദ്ഘാടനവും കേരളപിറവി ദിനാഘോഷവും നവംബർ അഞ്ചിന് (ശനി) ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 10ന് തുടങ്ങുന്ന ചടങ്ങുകളിൽ വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഡോ. മീന മൂർത്തി, അരുണ റാവു, ലീല മാരേട്ട്, വിനീത നായർ, രേഖ ഫിലിപ്പ്, ഡോ. ജോളി തോമസ്,ഡോ. എലിസബത്ത് മാമൻ പ്രസാദ്, ജില്ലി വർഗീസ്, ദീപ്തി നായർ, സൂസൻ ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഡോ. നിഷ പിള്ള മോഡറേറ്റർ ആയിരിക്കും. ഓഡിയൻസിന് പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പരിപാടികളിൽ ഡബ്ല്യുഎംസി ഗ്ലോബൽ നേതാക്കൾ പങ്കെടുക്കും. മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തം ചടങ്ങുകളുടെ പ്രധാന ആകർഷണമായിരിക്കും. അതിഥികൾക്ക് പരസ്പരം പരിചയപ്പെടാൻ അവസരമൊരുക്കുംവിധം പ്രഫഷണൽ networking നും സമയം ഒരുക്കിയിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ഡബ്ല്യുഎംസി ന്യൂജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ചെയർമാൻ തോമസ് മൊട്ടക്കൽ, വൈസ് ചെയർമാൻ ഡോ. ഗോപിനാഥൻ നായർ, ഡോ. എലിസബത്ത് മാമൻ പ്രസാദ്, വനിതാ ഫോറം പ്രസിഡന്റ് വിദ്യാ കിഷോർ, വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു, രുഗ്മിണി പദ്മകുമാർ, ജിനു അലക്സ്, ആനി ലിബു, വൈസ് പ്രസിഡന്റ് സോഫി വിൽസൺ, സുധീർ നമ്പ്യാർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ ജോർജ് ജേക്കബ്, ജോൺ സക്കറിയ, സോമൻ ജോൺ തോമസ്, രാജൻ ചീരൻ, ട്രഷറർ ശോഭ ജേക്കബ്, സെക്രട്ടറി പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, യൂത്തു ഫോറം പ്രസിഡന്റ് ജോജി തോമസ് എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരുന്നു.