സാലി ശാമുവലിന് നഴ്സ് എക്സലൻസ് അവാർഡ്
Wednesday, November 2, 2016 9:10 AM IST
ഹൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈനാ) യുടെ ഈ വർഷത്തെ നഴ്സ് എക്സലൻസ് അവാർഡിന് സാലി ശാമുവേൽ (ഹൂസ്റ്റൺ) തിരഞ്ഞെടുക്കപ്പെട്ടു.

ക്ലിനിക്കൽ പ്രാക്ടീസ് കാറ്റഗറി വിഭാഗത്തിലാണ് സാലിക്ക് അവാർഡ് ലഭിച്ചത്. ഒക്ടോബർ 20, 21 തീയതികളിൽ ഷിക്കാഗോയിൽ നടന്ന ദേശീയ കൺവൻഷനിൽ അവാർഡ് ഏറ്റുവാങ്ങി.

നൈനയുടെ പ്രമുഖ ചാപ്റ്ററുകളിലൊന്നായ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രസിഡന്റായി നാല് വർഷക്കാലം കരുത്തുറ്റ നേതൃത്വം നൽകിയ സാലി ശാമുവൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമാണ്. ശക്‌തമായ സംഘടനാ പാടവം കൊണ്ട് ശ്രദ്ധേയയായ സാലി ഇന്ത്യൻ നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായ ഇടപെട്ടു കൊണ്ട് നൈനയുടെ വളർച്ചയ്ക്ക് തനതായ സംഭാവനകൾ നൽകി വരുന്നു.

വിഎ ഹോസ്പിറ്റൽ ന്യൂറോളജി പാഡ്രെക്ക് ഔട്ട് പേഷ്യന്റ് ക്ലിനിക്കിൽ നഴ്സ് കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

ഭർത്താവ് ഹൂസ്റ്റണിലെ പ്രമുഖ റിയൽട്ടറും ഇമ്മാനുവൽ മാർത്തോമ ഇടവക ട്രസ്റ്റിയുമായ ജോയ് എൻ. ശാമുവൽ.

റിപ്പോർട്ട്: ജീമോൻ റാന്നി