ഫോക്കസ് കുവൈത്ത് ‘ദശോത്സവം 2016’ നവംബർ നാലിന്
Wednesday, November 2, 2016 9:17 AM IST
കുവൈത്ത്: ഓട്ടോകാഡ് ഡിസൈനിംഗ് രംഗത്തെ കുവൈത്തിലെ കൂട്ടായ്മയായ ഫോക്കസ് കുവൈത്ത് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) പത്താമത് വാർഷികം ആഘോഷിക്കുന്നു. നവംബർ നാലിന് അബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ‘ഫോക്കസ് ദശോൽസവ് 2016’ എന്ന പേരിലാണ് ആഘോഷ പരിപാടികൾ. ചടങ്ങിൽ പ്രശസ്ത ആർക്കിടെക്റ്റ് ജി ശങ്കർ മുഖ്യാതിഥിയായിരിക്കും.

മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കുവൈത്തലെയും നാട്ടിലെയും അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം എന്നിവയും പ്രശസ്ത പിന്നണി ഗായകൻ മധു ബലകൃഷ്ണൻ, നാടൻ പാട്ട് ഗായിക പ്രസീത എന്നിവർ പങ്കെടുക്കുന്ന ഗാനമേളയും ഹാർട്ട്ബീറ്റ്സ് ഗ്രൂപ്പിന്റെ ഡാൻസ് എന്നിവ ദശോൽസവിന് മാറ്റു കൂട്ടും.

അഞ്ചിന് അമേരിക്കൻ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപെടുന്ന ടോക് ഷോയിൽ ‘ഗ്രീൻ / ഓർഗാനിക് ആർക്കിടെക്ചർ ആൻഡ് കൺസ്ട്രക്ഷൻ ടെക്നിക്’ എന്ന വിഷയത്തിൽ ജി. ശങ്കർ സംസാരിക്കും. തുടർന്ന് ഓട്ടോഡസ്ക് യുഎസ്എയും മിഡിൽ ഈസ്റ്റ് ഡീലറായ LOGICOM ചേർന്ന് നടത്തുന്ന ‘ബിം 360’ എന്ന പുതിയ പ്രോഗ്രാമിനെ കുറിച്ചു Mr. Elin Nied (SSH BIM Manegar) Mr.Salin El Ferkh ( Autodesk Industry Accountant) Mr. Hany Shahana (Autodesk AEC Technical BIM) എന്നിവർ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് തമ്പി ലൂക്കോസ്, ജനറൽ സെക്രട്ടറി മുകേഷ് കാരയിൽ, ദശോൽസവ് ജനറൽ കൺവീനർ രതീഷ് കുമാർ, മീഡിയ കൺവീനർ സലിം രാജ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ