തങ്കമ്മ ജേക്കബിന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു
Thursday, November 3, 2016 2:51 AM IST
ന്യൂയോർക്ക്: ഫൊക്കാന സീനിയർ നേതാവും, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഇപ്പോഴാതെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ കൊച്ചുമ്മൻ ജേക്കബിന്റെ മാതാവ് കുണ്ടറ തുണ്ടിൽ വീട്ടിൽ തങ്കമ്മ ജേക്കബിന്റെ (93) നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നവംബർ രണ്ടിന് വൈകിട്ട് കുണ്ടറ തുണ്ടിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മറ്റുമക്കൾ, പരേതയായ മറിയാമ്മ ഡാനിയേൽ, ലില്ലിക്കുട്ടി ബാബു, പരേതനായ വർഗീസ് ടി ജേക്കബ്, ഓമന കുട്ടപ്പൻ , ജോൺ റ്റി ജേക്കബ് , മാത്യു ടി ജേക്കബ്, ജോൺ ടി ജേക്കബ്, ജേക്കബ് ടി ജേക്കബ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി), രാജൻ ടി ജേക്കബ് (വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡ് മെമ്പർ), ലീലാമ്മ പ്രകാശ് (വെസ്റ്റ് ചെസ്റ്റർ കൗണ്ടി). മരുമക്കൾ: ജി. ഡാനിയേൽ, വൈ. ബാബുക്കുട്ടി, അന്നാമ്മ ജേക്കബ്, ലിസി വർഗീസ്, അന്നമ്മ ജേക്കബ്, കുട്ടപ്പൻ, റോയ്മോൾ ജേക്കബ്, ലിസി ജേക്കബ്, കോശി പ്രകാശ്, അനില ജേക്കബ്.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി ചാക്കോ, കമ്മിറ്റി മെംബേഴ്സ്, ട്രസ്റ്റി ബോർഡ് മെമ്പേഴ്സ് തുടങ്ങിയവർ അനുശോചിച്ചു.