യൂത്ത് എംപവർമെന്റ് സെമിനാർ നവംബർ 12ന്
Thursday, November 3, 2016 7:37 AM IST
ഡബ്ലിൻ: പുതുതലമുറയുടെ വ്യക്‌തിത്വവികസനത്തിന് പ്രാധാന്യം നൽകി മലയാളത്തിന്റെ ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് സെമിനാർ (YES) സംഘടിപ്പിക്കുന്നു. നവംബർ 12ന് ഡബ്ലിനിലെ പ്ലാസ ഹോട്ടലിൽ (താല) രാവിലെ 10 മുതൽ രണ്ടു വരെയാണ് സെമിനാർ.

മുൻവർഷത്തെ സെമിനാറിൽ നിന്നും വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇത്തവണ സെമിനാർ ഒരുക്കുന്നത്. ‘വ്യത്യസ്തമായ വ്യക്‌തിത്വം വിജയത്തിലേക്കുള്ള ചവിട്ടുപടി’ എന്ന വിഷയത്തിൽ അയർലൻഡ് ഗവൺമെന്റിന്റെ ഉപദേഷ്‌ടാവായ ഡാനിയേൽ രാമമൂർത്തിയും ‘ടാസ്ക് മാനേജ്മെന്റ്’ എന്ന വിഷത്തിൽ സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്നോളജി വിഭാഗത്തിലെ പ്രമുഖ ശാസ്ത്രഞനായ ഡോ. സുരേഷ് സി. പിള്ളയും ‘ഇന്റർനെറ്റിന്റെ ഉപയോഗവും ദുരുപയോഗവും കുട്ടികളിൽ’ എന്ന വിഷയത്തിൽ ബ്ലാഞ്ജസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ സെക്യൂരിറ്റി വിഭാഗത്തിലെ പ്രഫസർ മാർക്ക് കമിൻസും ക്ലാസെടുക്കും.

പന്ത്രണ്ട് വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു കുട്ടികൾക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം.

യൂത്ത് എംപവർമെന്റ് സെമിനാറിന് (YES) അയർലൻഡിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: രാജേഷ് ഉണ്ണിത്താൻ 086 0866988, വി.ഡി. രാജൻ 087 0573885, ബിപിൻ ചന്ദ് 089 4492321.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ