കോമഡി സംഗീത ഷോ ‘ജോക്ക് ആൻഡ് ജിൽ’ ഫെബ്രുവരി നാലിന്
Thursday, November 3, 2016 7:37 AM IST
സൂറിച്ച്: സ്വിസ് മലയാളി വിന്റർത്തൂറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം പ്രശസ്ത ചലചിത്ര താരവും മിമിക്രി കലാകാരനുമായ ടിനി ടോമും ഗായിക ഗംഗയും നയിക്കുന്ന കോമഡി സംഗീത ഷോ ജോക്ക് ആൻഡ് ജിൽ 2017 ഫെബ്രുവരി നാലിന് സൂറിച്ചിൽ അരങ്ങേറും.

പരിപാടിയിൽ സ്വിസിലെ കലാകാരന്മാരും കലാകാരികളും അണിചേരും. ചിലങ്ക നൃത്ത വിദ്യാലയത്തിലെ കുട്ടികൾ ഒരുക്കുന്ന നൃത്ത ശില്പവും പരിപാടിയുടെ ഭാഗമായിരിക്കും.

പ്രോഗ്രാം കൺവീനർമാരായി ജോൺസൺ ഗോപുരത്തിൽ, ബിജു പാറത്തലയ്ക്കൽ എന്നിവരെ തെരഞ്ഞെടുത്തായി പ്രസിഡന്റ് പോൾ കുന്നും പുറത്ത്, സെക്രട്ടറി സെബാസ്റ്റ്യൻ പാറയ്ക്കൽ, ട്രഷറർ സ്റ്റീഫൻ ചെല്ലക്കുടം എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: പോൾ കുന്നുംപുറത്ത് 0788088789, സെബാസ്റ്റ്യൻ പാറയ്ക്കൽ 0791380114, സ്റ്റീഫൻ ചെല്ലക്കുടം 0786770120, ജോൺസൺ ഗോപുരത്തിൽ 0799179047, ബിജു പാറത്തലയ്ക്കൽ 076592529.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ