കുവൈത്ത് കെഎംസിസി രണ്ട് ബൈത്തു റഹ്മകൾക്ക് തറക്കല്ലിട്ടു
Thursday, November 3, 2016 7:41 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാല്പതാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ചു നൽകുന്ന 10 ബൈത്തു റഹ്മകളിൽ നാലാമത് ബൈത്തു റഹ്മയുടെ ശിലാ സ്‌ഥാപനം കാസർഗോഡ് നെല്ലിക്കട്ടയിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും അഞ്ചാമത് ബൈത്തു റഹ്മയുടെ ശിലാ സ്‌ഥാപനം വയനാട് ജില്ലയിലെ പാണ്ടിക്കടവ് പാണക്കാട് ശഹീറലി ശിഹാബ് തങ്ങളും നിർവഹിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ബൈത്തു റഹ്മ കളുടെ നിർമാണം പുരോഗമിച്ചു വരുന്നു.

കാസർഗോഡ് നെല്ലിക്കട്ടയിൽ നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ, ബഷീർ മൗലവി, ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ അബ്ദുള്ളക്കുഞ്ഞി ചെർക്കള, ടി.കെ.അബ്ദുൽ സമദ്, പി.ഡി. റഹ്മാൻ, മൻസൂർ കൊവ്വൽ പള്ളി, ശിഹാബ് ആലക്കാട് എന്നിവർ സംസാരിച്ചു.

വയനാട് ജില്ലയിലെ പാണ്ടിക്കടവ് നടന്ന ചടങ്ങിൽ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് നേതാക്കളായ പി. മുഹമ്മദ്, കെ. അബ്ദുള്ള, പി.കെ. അമീൻ, ബ്രാൽ അബ്ദുള്ള, മുഹമ്മദ് കുട്ടി, ടി.മൊയ്തുട്ടി, പി.വി. സമദ്, ജമാൽ അനിയപ്രാവൻ, എം. ബഷീർ, കെഎംസിസി നേതാവ് ബഷീർ മേപ്പയൂർ, സൈതലവി ബത്തേരി, നിസാർ മേപ്പയൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ