ഒഐസിസി ‘കുവൈത്ത് മീറ്റ് 2016’ 12ന്
Thursday, November 3, 2016 7:45 AM IST
കുവൈത്ത്: ഒഐസിസി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഒഐസിസി കുവൈത്ത് മീറ്റ് 2016’ എന്ന പേരിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 12ന് വൈകുന്നേരം 5.30ന് റിഗായ്, റമദ ഹോട്ടലിൽ നടക്കുന്ന ദേശീയ സമ്മേളനം കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അബാസഡർ സുനിൽ ജയിൻ മുഖ്യാതിഥിയായിരിക്കും. യോഗത്തിൽ കെപിസിസി ട്രഷറർ അഡ്വ. ജോൺസൺ ഏബ്രഹാം, കെപിസിസി സെക്രെട്ടറിയും ഒഐസിസിയുടെ ചുമതലയുള്ള മാന്നാർ അബ്ദുൾ ലത്തീഫും പങ്കെടുക്കും. പ്രശസ്ത സിനിമ താരം ജഗദീഷിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. പരിപാടിയുടെ വിജയത്തിനായി 301 അംഗങ്ങൾ ഉള്ള സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നു.

വാർത്താസമ്മേളനത്തിൽ ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ എബി വാരിക്കാട്, ചാക്കോ ജോർജുകുട്ടി, വിജയൻ കാരയിൽ, ഹമീദ് കേളോത്ത്, സാമുവൽ ചാക്കോ എന്നിവർപങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ