ഐസിഎഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാലിന്
Thursday, November 3, 2016 7:46 AM IST
ജിദ്ദ: ‘പ്രവാസം ഈ പ്രവാസം’ എന്ന പ്രമേയത്തിൽ നടക്കുന്ന ഐസിഎഫ് ജിദ്ദാ സെൻട്രൽ സമ്മേളനത്തോടനുബന്ധിച്ച് നവംബർ നാലിന് (വെള്ളി) സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു.

ശറഫിയ സിദ്ര മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ നടക്കുന്ന ക്യാമ്പിൽ എല്ലാ മെഡിക്കൽ ടെസ്റ്റുകളും വൈദ്യ പരിശോധനയും സൗജന്യമായിരിക്കും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അടുത്ത മൂന്നു മാസത്തെ വൈദ്യ പരിശോധനയും മെഡിക്കൽ ടെസ്റ്റുകൾക്ക് ഒരു വർഷത്തേക്ക് 20 ശതമാനം ഇളവും ലഭിക്കുമെന്ന് ജിദ്ദാ ഐസിഎഫ് സെൻട്രൽ നേതാക്കളായ മുജീബ് എആർ നഗർ, അബ്ദുൾ റഹീം വണ്ടൂർ, അബ്ദുൾ റഹ്മാൻ മളാഹിരി തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ