ഷിക്കാഗോ സെന്റ് മേരീസിൽ സകലവിശുദ്ധരുടേയും ദിനാചരണം നടന്നു
Thursday, November 3, 2016 7:55 AM IST
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകലവിശുദ്ധരുടെയും ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.

സൺഡേ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിശുദ്ധരെപറ്റിയുള്ള പഠനങ്ങളും പോസ്റ്റർ പ്രദർശനങ്ങളും തുടർന്ന് വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് റാലിയും സംഘടിപ്പിച്ചു. റാലിയിൽ വിശുദ്ധരുടെ ജീവിത മാതൃക പിന്തുടരുവാൻ ഉദ്ബോധിപ്പിക്കുന്ന പ്രതിജ്‌ഞ കുട്ടികൾ ഏറ്റുചൊല്ലി.

തുടർന്ന് ദേവാലയത്തിൽ സെന്റ് മേരീസ് കൊയർ സകലവിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. വിശുദ്ധ കുർബാനക്ക് അസിസ്റ്റന്റ് വികാരി ഫാ.ബോബൻ വട്ടംപുറത്ത് കാർമികത്വം വഹിച്ചു. ഫാ.കുര്യൻ കാരിക്കൽ വചനസന്ദേശം നൽകി. വിശുദ്ധ കുർബാനക്കുശേഷം കുട്ടികൾക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു. സമാധാനത്തിന്റെ സന്ദേശമറിയിച്ച് നീല ബലൂണുകൾ ഫാ. ലല്ലു കൈതാരം കുട്ടികളോട് ചേർന്ന് ആകശത്തേക്ക് പറത്തി. മതബോധന സ്കൂൾ ഡയറക്ടർമാർ, അധ്യാപകർ, പേരന്റ് വോളന്റിയേഴ്സ്, സിസ്റ്റേഴ്സ്, പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

<ആ>dnt¸mÀ«v: tPmWn¡p«n tPmk^v