ജർമൻ നഗരത്തിൽ നിയോ നാസികളുടെ അഭയാർഥി വേട്ട
Thursday, November 3, 2016 10:17 AM IST
ബർലിൻ: ജർമനിയുടെ കിഴക്കൻ നഗരമായ ബോറ്റ്സെനിൽ നിയോ നാസി അക്രമികളുടെ അഭയാർഥി വേട്ട. അമ്പതോളം പേരടങ്ങുന്ന സംഘം അഭയാർഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

സിറ്റി സ്ക്വയറിൽ നേരത്തെ അഭയാർഥികളും നിയോ നാസി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു അക്രമം. നിയോ നാസികൾ അക്രമാസക്‌തരായതോടെ അഭയാർഥികൾ ജീവനുംകൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലും അഭയാർഥികളും തീവ്ര വലതുപക്ഷ പ്രവർത്തകരും തമ്മിൽ തെരുവു യുദ്ധം നടന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ