എട്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള അന്താരാഷ്ര്‌ട വിമാന സർവീസ്
Thursday, November 3, 2016 10:22 AM IST
ജനീവ: ലോകത്തെ ഏറ്റവും ഹ്രസ്വമായ അന്താരാഷ്ര്‌ട വിമാന സർവീസിനു തുടക്കമായി. സ്വിറ്റ്സർലൻഡിൽനിന്ന് ജർമനിയിലേക്കായിരുന്നു ആദ്യ സർവീസ്.

ഓസ്ട്രിയൻ പീപ്പിൾസ് എയർ ഗ്രൂപ്പാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ ആൾട്ടേൺഹൈമിൽ നിന്ന് കോൺസ്റ്റൻസ് തടാകത്തിനു മുകളിലൂടെയാണ് യാത്ര.

ഇരുപതു കിലോമീറ്റർ മാത്രമാണ് ദൂരം. സർവീസ് എട്ടു മിനിറ്റെടുത്ത് പൂർത്തിയാക്കും. ദിവസം രണ്ടു സർവീസാണുള്ളത്. വൺവേ ടിക്കറ്റിന് 40 യൂറോയാണ് ചാർജ്. റോഡ് മാർഗം 63 കിലോമീറ്റർ ദൂരം താണ്ടാൻ ഒരു മണിക്കൂർ വേണം. തടാക തീരത്തുകൂടി രണ്ടു മണിക്കൂറെടുത്ത് ട്രെയിനിലും പോകാം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ