എഐഐഎംഎസ് നേഴ്സിങ്ങ് പൂർവ വിദ്യാർഥി സംഗമം ന്യൂജഴ്സിയിൽ
Friday, November 4, 2016 4:39 AM IST
ന്യൂജഴ്സി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) നിന്നും ബിഎസ്സി ഓണേഴ്സ് നേഴ്സിങ്ങിൽ പഠനം പൂർത്തിയാക്കി (1987) ഗ്രാജ്വേറ്റ് ചെയ്ത ഏതാനും വിദ്യാർത്ഥികൾ ഈ കഴിഞ്ഞ ദിവസം ന്യൂജഴ്സിയിലെ ഹാക്കൻസാക്കിലുള്ള ആർട്ട് ഓഫ് സ്പൈസിൽ ഒത്തു ചേർന്നു.

സംഗമത്തിന് കരുത്തേകി കൊണ്ട് ജയ ജോൺസൻ വരുംവർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കൂന്നതിനായി മുൻകൈയെടുക്കുമെന്നു പറഞ്ഞു. ഭർത്താവ് ജോൺസൻ ഈപ്പനോടൊപ്പം നേരത്തെ എത്തി ചേർന്ന ഇവർ ന്യൂജഴ്സിയിലെ എലിസബേത്തിൽ താമസിക്കുന്നു. ബ്ളൂംഫീൽഡിൽ താമസിക്കുന്ന ബീനാ മാരേട്ട് വളരെ തിരക്ക് ഉണ്ടായിട്ടും (പിഎച്ച്ഡി സ്റ്റുഡന്റ്) കൂട്ടുകാരികൾ ഒന്നിക്കുന്നു എന്ന് പറഞ്ഞപോൾ എല്ലാം മറന്ന് ഭർത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ച് നേരത്തെ എത്തി ചേർന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തീരുമാനിച്ച ഈ സംഗമത്തിൽ മറ്റു പലർക്കും വന്നു ചേരാൻ സാധിച്ചില്ല. ഈ സംഗമം കൂടുതൽ കരുത്താർജിപ്പിക്കുന്നതിനായി അമേരിക്കയിലെ മറ്റു സംസ്‌ഥാനങ്ങളിലുള്ളവർ റോസ്ലിൻ തോട്ടുമാരിയുമായി ബന്ധപ്പെടണം എന്ന് താത്പര്യപെടുന്നു. കൂടുതൽ വിവരങ്ങൾക്ക്: 908 242 7086 / 973 902 1614. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം