ബ്രിസ്ക ബാഡ്മിന്റൺ ടൂർണമെന്റ് 12ന്
Friday, November 4, 2016 7:58 AM IST
ബ്രിസ്റ്റോൾ: ബ്രിസ്ക ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12ന് (ശനി) നടക്കും. രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെ ഹെൻബറി ലെഷർ സെന്ററിലാണ് മത്സരം.

ടൂർണമെന്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. നവംബർ അഞ്ച് വരെയാണ് രജിസ്ട്രേഷൻ. ബ്രിസ്ക അംഗങ്ങൾക്ക് 15 പൗണ്ടും ബ്രിസ്ക അംഗങ്ങളല്ലാത്തവർക്ക് 20 പൗണ്ടുമാണ് രജിസ്ട്രേഷൻ ഫീസ്.

ജേതാക്കൾക്ക് 101 പൗണ്ടും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്‌ഥാനക്കാർക്ക് 75 പൗണ്ടും ട്രോഫിയും ലഭിക്കും.

വിവരങ്ങൾക്ക്: നിതിൻ ലൂക്ക് സെബാസ്റ്റ്യൻ 07453283764, ജോസ് തോമസ് 07846028204.

റിപ്പോർട്ട്: ജെഗി ജോസഫ്