ബോയിംഗ് ബോയിംഗ് 2016: നാലിന് അഡ്ലെയ്ഡിലും അഞ്ചിന് സിഡ്നിയിലും
Friday, November 4, 2016 8:05 AM IST
മെൽബൺ: മലയാളി കലാലോകത്തിന്റെ മനസുകളിൽ സംഗീതത്തിന്റേയും അഭിനയത്തിന്റേയും സംവിധാനത്തിന്റേയും പൊൻ തട്ടമണിയിച്ച അതുല്യപ്രതിഭ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ പെർത്ത്, മെൽബൺ എന്നിവിടങ്ങളിലെ മലയാളി പ്രേക്ഷകർക്ക് ആഘോഷത്തിന്റെ പുതിയൊരു ലോകമാണ് ബോയിംഗ് ബോയിംഗ് സമ്മാനിച്ചത്.

വളരെ നാളുകൾക്കുശേഷമാണ് ഇത്രയുമധികം ജനപ്രീതി നേടിയ ഒരു സ്റ്റേജ് ഷോ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ വിനീത് ശ്രീനിവാസൻ ഉൾപെടെയുള്ള കലാകാരന്മാർ ജനങ്ങളിലേയ്ക്ക് ഇറങ്ങി ആടിയും പാടിയും കാണികളെ കൈയിലെടുത്തു. ഇതു തന്നെയായിരുന്നു ബോയിംഗ് ബോയിംഗിന്റെ വിജയവും.

നവംബർ നാലിന് അഡ്ലെയ്ഡിലും അഞ്ചിന് സിഡ്നിയിലും ബോയിംഗ് ബോയിംഗ് ടീം ജനഹൃദയങ്ങൾ കീഴടക്കുവാനെത്തുന്നുണ്ട്.

റിപ്പോർട്ട്: ജോർജ് തോമസ്