ദേശീയ ദിനാഘോഷം: രക്‌തദാന സംഗമത്തോടെ ആവേശകരമായ തുടക്കം
Friday, November 4, 2016 8:07 AM IST
ദുബായ്: യുഎഇയുടെ നാൽപ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘാഷ പരിപാടിക്ക് രക്‌തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു.

ദുബായ് നായിഫ് പോലീസ് സ്റ്റേഷൻ കോർണറിൽ നടന്ന സംഗമം നായിഫ് പോലീസ് മേധാവി സയീദ് അൽ ഖിദി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. രക്‌തദാന സംഗമം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വൈകാരികതയും ദൃഡതയും കൈവരിക്കാൻ സാധിച്ചതായി സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. സി.എച്ച്. നൂറുദ്ദീൻ, ആർ. ശുക്കൂർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ നായിഫ് പോലീസ് സ്റ്റേഷനിലെ ഉന്നത ഓഫീസർമാരായ ഫൈസൽ അബ്ദുള്ള അലി, അഹമ്മദ് അൽ സയിദ്,സാലിഹ് മുസ്ലിം ഖാലിദ് എന്നിവർ സംബന്ധിച്ചു.

രക്‌തദാനത്തിനായി എത്തിയ വിവിധ രാജ്യക്കാരുടെ സനിധ്യവും നീണ്ട നിരയും ഒരു രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തോടപ്പം രക്‌തദാനമെന്ന സമർപ്പണത്തിന്റെ വഴിയിൽ കൈകോർക്കാൻ സന്നദ്ധതയുമായത്തിയ ദുബായ് കെഎംസിസിയെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ അഭിനന്ദിച്ചു. കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, അഡ്വ.സാജിദ് അബൂബക്കർ, എൻ.കെ. ഇബ്രാഹിം, എം.എ. മുഹമ്മദ് കുഞ്ഞി, ഉമ്മർ ആവയിൽ, മുഹമ്മദ് പട്ടാമ്പി, ഹാരിസ് തുടങ്ങി വിവിധ ജില്ലാ നേതാക്കൾ നേതൃത്വം നൽകി. നന്ദിയും പറഞ്ഞു

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ