ജയിൽ ആത്മഹത്യ: കർണാടക രണ്ടാമത്
Friday, November 4, 2016 8:26 AM IST
ബംഗളൂരു: ജയിലുകളിലെ ആത്മഹത്യാനിരക്കിൽ കർണാടക രണ്ട ാം സ്‌ഥാനത്ത്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഉത്തർ പ്രദേശിനൊപ്പമാണ് കർണാടക രണ്ട ാം സ്‌ഥാനം പങ്കിടുന്നത്. കഴിഞ്ഞ വർഷം ഒമ്പതു പേരാണ് ഇരുസംസ്‌ഥാനങ്ങളിലും ജയിലുകളിൽ ജീവനൊടുക്കിയത്. പത്തു കേസുകളുമായി പശ്ചിമബംഗാളാണ് പട്ടികയിൽ ഒന്നാമത്. കുറ്റബോധം കൊണ്ട ുള്ള മാനസിക സംഘർഷമാണ് കുറ്റവാളികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ജയിലുകളിൽ കുറ്റവാളികൾക്ക് മതിയായ കൗൺസിലിംഗ് ലഭിക്കാത്തതാണ് ഇതിനു കാരണം. സംസ്‌ഥാനത്തെ 102 ജയിലുകളിലായി 13,473 കുറ്റവാളികളാണ് കഴിയുന്നത്. ഇവർക്ക് ആനുപാതികമായ ജയിൽ ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട ്.