ട്രംപിന് വിജയപ്രതീക്ഷ നൽകി ചൈനയിൽനിന്നും ഒരു അതിഥി
Saturday, November 5, 2016 8:27 AM IST
ഡാളസ്: ആവേശം വാനോളം ഉയർത്തി, പ്രവചനാതീതമായി മുന്നേറുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ട്രംപ് വിജയിക്കുമെന്ന് ചൈനയിൽ നിന്നുളള വിഐപി പ്രവചനം നടത്തി. ഈ വിഐപി ആരാണെന്നറിയേണ്ട? മർക്കട കുമാരൻ എന്ന കുരങ്ങാണ് ട്രംപിനെ ഏറെ സന്തോഷിപ്പിക്കുന്ന ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഫലം എന്തായാലും പ്രവചനം കൗതുകത്തോടൊപ്പം തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

മർക്കട കുമാരൻ എന്ന കുരങ്ങനെ സിസാരക്കാരനായി എഴിതിതള്ളാൻ വരട്ടെ. ചരിത്ര താളുകളിൽ നിറവേറ്റപ്പെട്ട നിരവധി പ്രചനങ്ങളാണ് ഈ കുരങ്ങന്റെ പേരിൽ ലിഖിതപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സമ്മറിൽ നടന്ന യൂറോപ്യൻ ഫുട്ബോളിൽ ഫൈനൽ മത്സരത്തിനു മുമ്പ് ഫുട്ബോളിൽ അതികായകരായ ഫ്രാൻസിനെ പരാജയപ്പെടുത്തി പോർച്ചുഗൽ വിജയിക്കുമെന്ന് നടത്തിയ പ്രവചനം നിറവേറിയത് കുരങ്ങനെ വിഐപി നിരയിലേക്ക് ഉയർത്തിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്ന് തീരുമാനിക്കുന്നതിന് ട്രംപിന്റേയും ഹില്ലരിയുടേയും രണ്ടു ചിത്രങ്ങളാണ് കുരങ്ങിനു മുമ്പിൽ പ്രദർശിപ്പിച്ചത്. വിജയിയെ ചൂണ്ടിക്കാണിക്കാൻ നിർദ്ദേശം ലഭിച്ച കുരങ്ങു നേരെ നടന്നു നീങ്ങിയത് ട്രംപിന്റെ ചിത്രത്തിനടുത്തേയ്ക്കായിരുന്നു. മാത്രവുമല്ല ട്രംപിന്റെ ചിത്രത്തിൽ മുത്തമിട്ടാണ് കുമാരൻ മടങ്ങിയത്.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണാൻ കഴിയുകയില്ല. കുരങ്ങനെ കൂടാതെ മറ്റു പലരുടേയും പ്രവചനങ്ങൾ ട്രംപിന് അനുകൂലമാണ്. ഈ പ്രവചനങ്ങളെല്ലാം ശരിയാണോ എന്ന് അറിയണമെങ്കിൽ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ