ജോളി തുരുത്തുമ്മേലിനെ ആദരിച്ചു
Saturday, November 5, 2016 8:27 AM IST
വിയന്ന: സെന്റ് മേരീസ് മലങ്കര സുറിയാനി ഇടവക മുൻ സെക്രട്ടറി ജോളി തുരുത്തുമ്മേലിന് ഇടവകയ്ക്കു നൽകിയ സേവനങ്ങളെ മാനിച്ച് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

വിയന്നയിൽ നടന്ന യൂറോപ്യൻ മലങ്കര സുറിയാനി ഫാമിലി കോൺഫറൻസിൽ നടന്ന ചടങ്ങിൽ ജോളിയുടെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ സഭ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് മധ്യ യൂറോപ്പിന്റെ പാത്രിയർക്കൽ വികാരി ഡോ. കുര്യാക്കോസ് മോർ തേയോഫി ലോസ് മൊമെന്റോ സമ്മാനിച്ച് പറഞ്ഞു.

1997 മുതൽ വിയന്ന സെന്റ് മേരീസ് പള്ളിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന ജോളി തുരുത്തുമ്മൽ. കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകാംഗമാണ്.

പരേതനായ തുരുത്തുമ്മൽ കുര്യൻപിളളയുടേയും സാറാമ്മയുടെ മകനാണ് ജോളി. ഭാര്യ ജെസി. മക്കൾ: നിർരൽ, നിധിൻ, നവീൻ.

ഷിജി ചീരംവേലിൽ