മക്കയിൽ നിര്യാതയായി
Saturday, November 5, 2016 8:29 AM IST
മക്ക: വിശുദ്ധ ഉംറ കർമത്തിനായി കഴിഞ്ഞ ദിവസം മക്കയിൽ എത്തിയ രാമനാട്ടുകര പേങ്ങാട് സ്വദേശി ഫാത്തിമ (63) മത്വാഫിൽ കുഴഞ്ഞ് വീണു മരിച്ചു. കബറടക്കം നടത്തി.

ത്വവാഫ് ചെയ്ത് കഴിഞ്ഞ് സംസം വെള്ളം കുടിക്കുമ്പോൾ ദേഹോസ്വാസ്‌ഥ്യം അനുഭവപ്പെടുകയും ഉടൻതന്നെ കുഴഞ്ഞ് വീഴുകയായുമായിരുന്നു.

കേരളത്തിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിലാണ് മക്കയിൽ എത്തിയത്. മരണാന്തരക്രിയകൾക്കും രേഖ ശേരിയാക്കുന്നതിനും ഐസിഎഫ്.നേതാക്കളായ സൈദലവി സഖാഫി, അഷ്റഫ് പേങ്ങാട്, ഷാഫി ബാഖവി, റഷീദ് വേങ്ങര, ബഷീർ മുസ് ലിയാർ അടിവാരം എന്നിവർ നേതൃത്വം നൽകി.

ഭാർത്താവ് പെരിയാം തൊടി മൂസ. മക്കൾ: അഷ്റഫ് (യാമ്പു), ബഷീർ (മക്ക) ഫസീല.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ