ഐസിഎഫ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
Saturday, November 5, 2016 10:35 AM IST
ജിദ്ദ: ഐസിഎഫ് സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി ശറഫിയ്യ ന്യൂസിദ്ര മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ക്യാമ്പ് ഐസിഎഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡ് മുഹ്യുദ്ദീൻ സഅദി കൊണ്ടൂക്കര ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സൗദി നാഷണൽ പ്രസിഡ് സയിദ് ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിദ്ര മാനേജിംഗ് ഡയറക്ടർ അബ്ദുറഹീം ഫൈസി, സിദ്ര മാനേജർ മുസ്തഫ, ശാഫി മുസ്ലിയാർ, അബ്ദുൾറഹ്മാൻ മളാഹിരി, മുജീബ് എ.ആർ.നഗർ എന്നിവർ സംസാരിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പിൽ മലയാളികളടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സിദ്രയിൽ മൂന്നു മാസത്തെ പരിശോധന സൗജന്യം, ഒരു വർഷത്തേക്ക് ഡെന്റൽ അടക്കം എല്ലാതരത്തിലുള്ള ലാബ് പരിശോധനകൾക്കും 20 ശതമാനം ആനുകൂല്യങ്ങളുള്ള കാർഡ് നൽകി.

മെഡിക്കൽ ക്യാമ്പിന് അബ്ദുറഹീം വണ്ടൂർ, അബ്ദുറബ്ബ് ചെമ്മാട്, ബഷീർ എറണാകുളം, സയ്യിദ് പൂക്കോയ തങ്ങൾ, അബ്ദുൾ മജീദ് സഖാഫി, അബ്ദുൾ ഖാദർ തിരുനാവായ, അബ്ദുൾ ഗഫൂർ വാഴക്കാട്, സൈദു കൂമണ്ണ, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുറസാഖ് എടവണ്ണപ്പാറ, അബു മിസ്ബാഹി, സലീംമദനി, അഹമദ് കൂമണ്ണ, എം.എ.ആർ., ഹനീഫ കാസർഗോഡ്, ഹനീഫ താനൂർ തുടങ്ങിയവരും സിദ്രയിലെ ഇരുപതോളം സ്റ്റാഫുകളും നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ