യുഎഇ ദിനാഘോഷം: ദുബായ് കെഎംസിസി വിപുലമായ ഒരുക്കം
Saturday, November 5, 2016 10:37 AM IST
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽകുന്ന വിവിധ പരിപാടികളുടെ വിജയത്തിന് കെഎംസിസി സ്വാഗത സംഘത്തിന്റെ വിപുലമായ യോഗം അന്തിമ രൂപം നൽകി.

ആഘോഷ പരിപാടിയുടെ ഭാഗമായി നവംബർ 11ന് എൻഐ മോഡൽ സ്കൂളിൽ നടക്കുന്ന സർഗോത്സവ പരിപാടിയിൽ കലാ രംഗത്തെ പ്രതിഭകൾ മാറ്റുരക്കും. 18ന് രാവിലെ കീൻ അപ്പ് ദി വേൾഡ് പരിപാടിയും അന്നേ ദിവസം ഇത്തിസാലാത്ത് അക്കാഡമി ഗ്രൗണ്ടിൽ കായിക മത്സരങ്ങളും നടക്കും. ഡിസംബർ മൂന്നിന് രക്‌തസാക്ഷി ദിനത്തോടനുബന്ധിച്ച് കെഎംസിസി അൽബറാഹ ആസ്‌ഥാനത്ത് നടക്കുന്ന സെമിനാറിൽ അറബ് പ്രമുഖരും യുഎഇയിലെ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്‌തിത്വങ്ങളും പങ്കെടുക്കും. ഡിസംബർ രണ്ടിന് വൈകുന്നേരം ഏഴിന് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അറബ് പ്രമുഖരും യുഎയിലെയും നാട്ടിലെയും സാംസ്ക്കാരിക സമൂഹ്യ രാഷ്ര്‌ടീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. കലാ നിശയോടെ ഒരു മാസം നീണ്ടു നിൽകുന്ന ആഘോഷ പരിപാടികൾക്ക് സമാപ്തി കുറിക്കും.

അൽബറാഹ കെഎംസിസി ആസ്‌ഥാനത്ത് നടന്ന കൺവൻഷനിൽ വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന:കൺവീനർ ഇബ്രാഹിം മുറിച്ചാണ്ടി, സംസ്‌ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ,മുഹമ്മദ് പട്ടാമ്പി, അഡ്വ. സാജിദ് അബൂബക്കർ, ആർ. ഷുക്കൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, റയീസ് തലശേരി പി.വി. നാസർ,ഹംസ പയ്യോളി,ചെമ്മുക്കൻ യുഹുമോൻ, ഹംസ തൊട്ടി, നിഹ്മത്തുള്ള മങ്കട, നിസാം കൊല്ലം, ഒ.പി ലത്തീഫ്, മൊയ്തു മക്കിയാട്, സൈനുദ്ദീൻ ചേലേരി,ഷഹീർ കൊല്ലം, സയ്യിദ് മുഹമ്മദ്, ടി.എ. മുജീബ് റഹ്മാൻ, കെ.പി മുഹമ്മദ്, നജീബ് തച്ചംപോയിൽ, കെ.എസ് ഷാനവാസ്,മുസ്തഫ വേങ്ങര, പി.കെ ജമാൽ, റിയാസ് മാണൂർ, തുടങ്ങിയവർ സംസാരിച്ചു.