അലിഫ് ഇന്റർനാഷണൽ സ്കൂൾ കായികമേള സമാപിച്ചു
Saturday, November 5, 2016 10:37 AM IST
റിയാദ്: അലിഫ് ഇന്റർനാഷണൽ സ്കൂൾ വാർഷിക കായിക മേളക്ക് ആവേശോജ്വലമായ പരിസമാപ്തി.

ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ നാല് ഹൗസുകളിലായാണ് വിദ്യാർഥികൾ പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്‌ഥമാക്കിയ ഡെൽറ്റ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആയിഷ ബാനു (ഹൗസ് മിസ്ട്രസ്), ആയിഷ അഫ്സല, ഫർസാന (ഹൗസ് ക്യാപ്റ്റന്മാർ) എന്നിവരാണ് ഡെൽറ്റ സാരഥികൾ. അബ്ദുറഹിമാന് (സബ് ജൂണിയർ ബോയ്സ്), നൈഫ (സബ് ജൂണിയർ ഗേൾസ്), സാറ സൈദ് (ജൂണിയർ ഗേൾസ്), നൂറുല്മിസ്ബ (സീനിയർ ഗേൾസ്) എന്നിവർ വ്യക്‌തിഗത ചാമ്പ്യന്മാരായി.

സമാപന സമ്മേളനം മോഡേൺ ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്ത് ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ ടി.പി അലികുഞ്ഞി മൗലവി, എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, ഹെഡ്മിസ്ട്രസ് ഡോ. ഡൈസമ്മ ജേക്കബ്, കോഓർഡിനേറ്റർ ജുബൈരിയ, സ്പോർട്സ് കോഓർഡിനേറ്റർ ഹഫ്സ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കോഓർഡിനേറ്റർമാരായ ആയിഷ ബാനു, ആയിഷ സിദ്ദീഖ, ബിജില, അനൂഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ