ബർലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) പത്താമത് ഗ്ലോബൽ കോൺഫറൻസ് നവംബർ 10 മുതൽ 13 വരെ ശ്രീലങ്കയുടെ തലസ്ഥനമായ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ നടക്കും.
അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാർഈസ്റ്റ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ ആറു റീജണുകളിലെ 37 പ്രവിശ്യകളിൽ നിന്നുള്ള പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.
കോൺഫറൻസിനോട് അനുബന്ധിച്ച് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ലോകമെമ്പാടുമുള്ള മലയാളി ബിസിനസുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ ഉദ്ഘാടനവും കോൺഫറൻസിൽ നടക്കും.
എല്ലാവർഷവും ജുലൈ/ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമത്തെ (ചീി ഞലശെറലിേ ഗലൃമഹമ ാലലേ) കുറിച്ചുള്ള വിശദാംശങ്ങളും കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന വേൾഡ് മലയാളി സെന്റർ,മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരഭങ്ങളെകുറിച്ചും കോൺഫറൻസിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
വേൾഡ് മലയാളി കൗൺസിൽ രൂപീകൃതമായ 1995 ജൂലൈ മൂന്നു മുതൽ ആരംഭിച്ച ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടയ്മ ശക്തമാക്കാനും വരും തലമുറകൾക്കിടയിൽ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാൻ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്ടിക്കാനുമുള്ള നടപടികൾക്ക് കൊളംബോ കോൺഫറൻസിൽ അന്തിമരൂപം നൽകും.
ജർമനിയിൽ നിന്ന് ജോളി തടത്തിൽ(ഗ്ലബൽ അഡ്വൈസറി ബോർഡ് ചെയർമാൻ), മാത്യു ജേക്കബ് (ഗ്ലോബൽ ജനറൽ കൺവീനർ), ജോസഫ് കില്ലിയാൻ (ഗ്ലോബൽ ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ (പ്രസിഡന്റ്, യൂറോപ്പ് റീജൺ), ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്, ജർമൻ പ്രൊവിൻസ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി, ജർമൻ പ്രൊവിൻസ്), തോമസ് അറമ്പൻകുടി (കൗൺസിലർ,യൂറോപ്പ് റീജൺ) എന്നിവർ കൊളംബോയിലെ ഗ്ലോബൽ കോൺഫൻസിൽ പങ്കെടുക്കുമെന്ന് പ്രൊവിൻസ് ചെയർമാൻ ജോസ് കുമ്പിളുവേലിൽ അറിയിച്ചു.