മത്തിക്കരെ ദേവാലയത്തിൽ ദമ്പതീധ്യാനം
Saturday, November 5, 2016 11:42 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന ത്രിദിന കുടുംബനവീകരണ ദമ്പതീധ്യാനം ഇന്ന് സമാപിക്കും. കോട്ടയം, കടുത്തുരുത്തിയിലെ ഫാ. മാത്യു എസ്വിഡിയുടെ നേതൃത്വത്തിലാണ് ധ്യാനം. സമാപനദിവസമായ ഇന്നു രാവിലെ 8.30ന് ദിവ്യബലിയും വൈകുന്നേരം നാലു വരെ ധ്യാനവും നടക്കുമെന്ന് വികാരി ഫാ. മാത്യു പനയ്ക്കക്കുഴി അറിയിച്ചു.