വടംവലി മത്സരം ഇന്ന്
Saturday, November 5, 2016 11:42 AM IST
ബംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് ദീപ്തി വെൽഫെയർ അസോസിയേഷെ നേതൃത്വത്തിൽ ഇന്ന് വടംവലി മത്സരം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ദാസറഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്കൂൾ മൈതാനിയിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പ്രമുഖ പ്രഫഷണൽ ടീമുകൾ പങ്കെടുക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് 50,000 രൂപ കാഷ് അവാർഡും രമണി സ്മാരക എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ട ാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മത്സരത്തോടനുബന്ധിച്ച് കതിരൂർ സദാശിവൻ ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും ഉണ്ട ായിരിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. സോമരാജൻ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9845752339.