ഡോ. വിനോദ് ദാമോദരന്റെ കുടുംബത്തിനൊപ്പം ചേർന്ന എല്ലാവർക്കും ആശംസകൾ: മാധവൻ നായർ
Monday, November 7, 2016 4:46 AM IST
ന്യൂജഴ്സി: റട്ട്ഗേഴ്സിൽ ശാസ്ത്രഞ്ജനായിരുന്ന വിനോദ് ബാബു ദാമോദരൻ (41), ഭാര്യ ശ്രീജ, 14 വയസുള്ള മകൾ ആർദ്ര എന്നിവരുടെ മരണം ന്യൂജഴ്സി മലയാളികളെ ആകമാനം ദുഖത്തിലാഴ്ത്തിയപ്പോൾ സംസ്കാരച്ചടങ്ങുകൾക്കു താങ്ങായും തണലായും കരുതുയും ഒപ്പം നിൽക്കുകയും ചെയ്ത ന്യൂജേഴ്സിയിലെ എല്ലാ മലയാളികൾക്കും, മാധ്യമങ്ങൾക്കും നന്ദി പറയുന്നതായി ന്യൂജേഴ്സിയിലെ സാംസ്കാരികപ്രവർത്തകനും , ഫൊക്കാനാ നേതാവുമായ മാധവൻ ബി നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചേർത്തല സ്വദേശിയായ വിനോദ് ബാബു ദാമോദരൻ. കൊളറാഡോയിൽ നിന്നു രണ്ടു വർഷം മുൻപാണ് ന്യുജഴ്സിയിലെത്തിയത്. അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു ദാരുണമായ ഒരു അവസ്‌ഥ ഉണ്ടായപ്പോൾ മലയാളികളുടെ ഉണർന്നുള്ള പ്രവർത്തനം എല്ലാവർക്കും ഒരു മാതൃക ആയിരുന്നു.

അമേരിക്കൻ മലയാളി സമൂഹം സംഘടനാപരമായും,സാംസ്കാരികമായും ഇനിയും ഒന്നായി നിൽക്കുകയും ,മലയാളികളുടെ എല്ലാ സംഘടനകളുമായും നിരന്തരം ബന്ധങ്ങൾ വച്ചുപുലർത്തണമെന്നും ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം