വടശേരിക്കര സംഗമം യുഎസ്എ സമ്മേളനവും ആഘോഷപരിപാടികളും വർണാഭമായി
Monday, November 7, 2016 4:47 AM IST
ഷിക്കാഗോ: വടശേരിക്കര സംഗമം ഓഫ് യുഎസ്എയുടെ ഏഴാമതു പൊതുസമ്മേളനവും ആഘോഷ പരിപാടികളും, ഒക്ടോബർ 29–നു ശനിയാഴ്ച ഗ്ലെൻഓക്സിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോന്റിൽ വച്ചു നടന്നു. പ്രഡിഡന്റ് മാത്യു മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വടശേരിക്കര സ്വദേശിയും എപ്പിഫെനി മാർത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരുന്നു. തടത്തിൽ മത്തായി സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തിൽ മത്തായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനു തോമസ് വാർഷിക കണക്കുകളും അവതരിപ്പിച്ചു. ആനി ടൈറ്റസ്, ഷാലറ്റ് ആൻ ഷാജി, അനു തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രശസ്ത ഗായകൻ ബാബു എഫ്റേമിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ ചടങ്ങിനു് മിഴിവേകി. ഐപ്പ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

2017ലെ ഭാരവാഹികളായി ജോൺ തോമസ് (പ്രസിഡന്റ്), സാം ജേക്കബ് (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), അന്നമ്മ ഫിലിപ്പ് (ട്രഷറർ), അന്നമ്മ കോശി (അക്കൗണ്ടന്റ് ), അനു തോമസ് (കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം