ഫൊക്കാന പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം നവംബർ 12–ന്
Monday, November 7, 2016 4:48 AM IST
ന്യൂയോർക്ക് : ഫൊക്കാനയുടെ 2016–18 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നവംബർ 12–നു ശനിയാഴിച്ച ന്യൂയോർക്ക്, റോക്ലാൻഡ് കൗണ്ടിയിലുള്ള Saffron Indian Cuisine (97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ പതിനൊന്നിനു 2014–2016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോൺ പി ജോണിന്റെ അധ്യക്ഷതയിൽ കൂടുന്നതാണ്. ഉച്ചക്ക് ഒന്നു മുതൽ പുതിയ കമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി ചാക്കോയുടെ അധ്യക്ഷതയിൽ കൂടുന്നതാണ്. വൈകുന്നേരം നാലു മുതൽ ഫൊക്കാനയുടെ 2016– 18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്ത ഉത്ഘാടനം നടത്തുന്നതാണ് . ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും. ഫൊക്കാനായുടെ 2016–18 കാലഘട്ടത്തിലേക്കുള്ള കർമപരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും.

ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു ഏവരുടെയും സഹായ സഖകരണം പ്രതിഷിക്കുന്നതായി തമ്പി ചാക്കോ (പ്രസിഡന്റ്), ജോയ് ഇട്ടൻ (എക്സി. വൈസ് പ്രസിഡന്റ്), ജോസ് കാനാട്ട് (വൈസ് പ്രസിഡന്റ്), ഫിലിപ്പോസ് ഫിലിപ്പ് (ജനറൽ സെക്രട്ടറി), ഷാജി വർഗീസ് (ട്രഷറർ), ഡോ. മാത്യു വർഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വർഗീസ് (അഡീഷണൽ അസോ. സെക്രട്ടറി), ഏബ്രഹാം കളത്തിൽ (അസോ. ട്രഷറർ), സണ്ണി മറ്റമന (അഡീ. അസോ. ട്രഷറർ), റീജിയണൽ വൈസ് പ്രസിഡന്റുമാർ: ശ്രീകുമാർ ഉണ്ണിത്താൻ, ദാസ് കണ്ണംകുഴിയിൽ, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോൺ, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോർജ്, പൊന്നു പിള്ള, ബൈജു ജോർജ് പകലോമറ്റം, കമ്മിറ്റി അംഗങ്ങൾ: അലക്സ് തോമസ്, ചാക്കോ കുര്യൻ, ഗണേഷ് നായർ, ജേക്കബ് വർഗീസ്, കെ.പി. ആൻഡ്രൂസ്, മാത്യു ഉമ്മൻ, ശബരിനാഥ് മുകുന്ദൻ നായർ, സജിമോൻ ആന്റണി, വിജി എസ്. നായർ, തോമസ് കൂവല്ലൂർ, ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോർഡ്: പോൾകറു കപള്ളിൽ, ജോർജി വർഗീസ്, വിപിൻ രാജ്, മറിയാമ്മ പിള്ള, ടറൻസൻ തോമസ്, ജോൺ പി. ജോൺ, വിനോദ് കെയാർകെ, കുര്യൻ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്, യൂത്ത് മെംബർ: അലോഷ് ടി. മാത്യു, അജിൻ ആന്റണി , എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ