പ്രസ്ക്ലബിന് റിയാ ട്രാവൽസിന്റെ സ്നേഹാദരം
Monday, November 7, 2016 4:49 AM IST
ഫിലാഡൽഫിയ: മാധ്യമ സ്നേഹസൗഹൃദത്തിന്റെ കേന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈവർഷത്തെ മാധ്യമശ്രീ പുരസ്കാരത്തിനു ലോകത്തിലെ തന്നെ മികച്ച ട്രാവൽ ഏജൻസികളിലൊന്നായ റിയ ട്രാവൽസിന്റെ സാരഥി ബെൻസൺ സാമുവേലിന്റെ സ്പോൺസർഷിപ്പ് പ്രസ്ക്ലബ് അംഗീകാരമായി കാണുന്നു.

2009 മുതൽ അമേരിക്കയിൽ റിയ ട്രാവൽസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച വിജയകരമായ ഏഴു വർഷങ്ങൾ പിന്നിട്ടപ്പോൾ റിയ ട്രാവൽസ് മികച്ച സേവനമാണ് അമേരിക്കൻ മലയാളികൾക്ക് നൽകി വരുന്നത്. റിയയുടെ ഓൺലൈൻ ബുക്കിംഗ് സംരംഭം വളരെയധികം കസ്റ്റമേഴ്സ് ഇപ്പോൾ യു.എസ്.എയിൽ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല റിയ ട്രാൽസ് ഡോട്ട്കോമിലേക്ക് (riytaravels.com) ഇന്റർനാഷണലും, ഡൊമസ്റ്റിക് എയർ ടിക്കറ്റ് ചിപ്പായി നല്കുന്നതിൽ റിയ ട്രാവൽസ് മികവു പുലർത്തുന്നു. ഇന്ത്യാ പ്രസ്ക്ലബ് നാഷണൽ ഓഡിറ്റർ ജീമോൻ ജോർജ് പ്രസ്ക്ലബിനു വേണ്ടി റിയ ട്രാവൽസ് സ.ഇഒ ബെൻസൺ സാമുവേലിൽ നിന്ന് സ്പോൺസർഷിപ്പ് ഏറ്റുവാങ്ങി.

ഹൂസ്റ്റണിൽ നവംബർ 19നു നടക്കുന്ന മാധ്യമശ്രീ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്ത് മികവു തെളിയിച്ച വീണ ജോർജ് എം.എൽ.എയെ ആണ്. അവാർഡ് ദാന ചടങ്ങിലേക്ക് എല്ലാ മാധ്യമ സ്നേഹികളേയും നാഷണൽ പ്രസ്ക്ലബ് ഭാരവാഹികൾ ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം