ഗോപിയോ ബിസിനസ് കോൺഫറൻസിന്റേയും ആനുവൽ ഗാലയുടേയും ഒരുക്കങ്ങൾ പൂർത്തിയായി
Monday, November 7, 2016 4:50 AM IST
ഷിക്കാഗോ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോൺഫറൻസിന്റേയും, ആനുവൽ ഗാലയുടേയും ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് എക്സിക്യൂട്ടീവ് ബോർഡ് മെമ്പേഴ്സിന്റേയും വൈസ് റോയി ഓഫ് ഇന്ത്യ റെസ്റ്റോറന്റിൽ വച്ചു നടത്തിയ പ്രസ് കോൺഫറൻസിൽ അറിയിച്ചു. നവംബർ 13–നു ഓക്ബ്രൂക്ക് മാരിയോട്ടിൽ (1401 W. 22NOST. Oakbrook) വച്ചു വൈകുന്നേരം 5.30–ന് പരിപാടി ആരംഭിക്കും.

ഇന്ത്യയുടെ ടെലികമ്യൂണിക്കേഷൻ ഇൻഡസ്ട്രി ലോകത്തിന്റെ നെറുകയിൽ എത്തിച്ചതും, അമേരിക്കയിലെ സി–സാം കോർപ്പറേഷന്റെ ചെയർമാനും, ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുടെ ഉപദേഷ്ടാവുമായിരുന്ന സാം പിട്രോഡയാണ് ഈവർഷത്തെ ‘ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ്’ ജേതാവ്. ‘കമ്യൂണിറ്റി ലീഡർ ഓഫ് ദി ഇയർ’ അവാർഡ് അമേരിക്കയിലെ വ്യവസായ പ്രമുഖനായ ദീപക് വ്യാസിനാണ്. ഇവരെ കൂടാതെ അമേരിക്കൻ കോർപറേഷനുകളിലെ വിവിധ വ്യവസായ പ്രമുഖർ, സെനറ്റർമാർ, കോൺഗ്രസ്മാൻ, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നൃത്തം, കോമഡി ഷോ, ഡി.ജെ. മ്യൂസിക് നൈറ്റ് എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും. ടിക്കറ്റുകൾ gopiochicago.org –ൽ നിന്ന് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടാവുന്നതാണ്.

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് TV ASIA, Hi INDIA, Desi Talk, India Tribune, Desi Times, India Post എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം