ഡാളസ് സൗഹൃദ വേദി സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിച്ചു
Monday, November 7, 2016 8:32 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദി സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിച്ചു. ഓക്ടോബർ 30ന് കാരോൾട്ടൺ ജോസി ലൈനിലുള്ള സാബു ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ.

ഡാളസ് കൗണ്ടി ടാക്സ് ഓഡിറ്ററായും ബ്രുക് ഹെവൻ കൗണ്ടി കോളജ് അക്കൗണ്ടിംഗ് പ്രഫസറായും ദീർഘ കാലം സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രഫ. ഫിലിപ് തോമസ് സിപിഎ ആയിരുന്നു ടാക്സ് സെമിനാറിൽ ക്ലാസ് എടുത്തത്. മാർത്തോമ സഭയുടെ (അമേരിക്ക ആൻഡ് യൂറോപ്) ട്രസ്റ്റി എന്ന ഉന്നത പദവിയിൽ ഇപ്പോൾ സേവനം നടത്തി വരുന്ന ഇദ്ദേഹം ഡാളസ് സൗഹൃദ വേദിയുടെ ഒരു ഉപദേഷ്‌ടാവ് കൂടിയാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയിൽ ടാക്സ് റിട്ടേൺ സമർപ്പി ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തിക വിഷയങ്ങളെയും പറ്റി വളരെ വിജ്‌ഞാനപരമായ അറിവുപകർന്നു കൊടുത്തു.

പുതുതായി ബിസിനസ് സംരംഭങ്ങൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടിയുമുള്ള വിദഗ്ധാഭിപ്രായങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെപറ്റി ഷിജു ഏബ്രഹാം സെമിനാറിൽ വിശദീകരിച്ചു.

യോഗത്തിൽ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമർ, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ